fbpx

വിദേശത്തു ജോലി ചെയ്യുന്ന ബിനോയ്‌ തോമസും കുടുംബവും നാട്ടിൽ പുതിയ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു. പരിപാലനം കൂടി എളുപ്പമാക്കുന്ന, സൗകര്യങ്ങൾക്ക് കുറവില്ലാത്ത വീട് എന്നതായിരുന്നു ആശയം പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. റോഡ് നിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന വീതി കുറഞ്ഞ പ്ലോട്ടാണ്

പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. റോഡ് നിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന വീതി കുറഞ്ഞ പ്ലോട്ടാണ്. പ്ലോട്ടിന്റെ പിൻവശം മണ്ണിട്ട് പൊക്കിയെടുത്താണ് വീടുപണി തുടങ്ങിയത്. വശങ്ങളിൽ നിയമപ്രകാരം വിടേണ്ട സെറ്റ്ബാക്ക് വിട്ടിട്ടും ഞെരുക്കം വരാത്ത വിധത്തിലാണ് എലിവേഷൻ ഡിസൈൻ ചെയ്തത്.

സമകാലിക ശൈലിയിലാണ് അകവും പുറവും. സ്ലോപ് റൂഫും കർവ്ഡ് റൂഫും നൽകിയത് കൂടുതൽ പുറംകാഴ്ച ലഭിക്കാനാണ്. ഇതിനൊപ്പം പുറംഭിത്തികളിൽ ഗ്രൂവ് ഡിസൈൻ നൽകിയതും എക്സ്റ്റീരിയർ ആകർഷകമാക്കുന്നു.

ിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. വുഡൻ ഫിനിഷുള്ള ടൈലാണ് നിലത്തുവിരിച്ചത്. ഡിസൈൻ പാറ്റേണുകളുള്ള ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു.

ഫോർമൽ ലിവിങ്ങിന്റെ ഭിത്തിയിൽ നിഷുകൾ നൽകി ബാക്‌ലൈറ്റ് ചെയ്തത് ഈ ഏരിയയുടെ ഗ്ലാമർ വർധിപ്പിക്കുന്നു. പ്രധാന ഹാളിൽ ഒരു ഭിത്തി ക്ലാഡിങ്ങും കൺസീൽഡ് ബാക്‌ലൈറ്റുകളും നൽകി പ്രെയർ സ്‌പേസാക്കി മാറ്റി.

ഡൈനിങ് ഒരു ഹാളിന്റെ ഭാഗമാണ്. സമീപം ക്രോക്കറി ഷെൽഫ് നൽകി. ഇൻഡോർ പ്ലാന്റുകളും ക്യൂരിയോ ഷെൽഫും ഊണുമുറിയുടെ ഭംഗി വർധിപ്പിക്കുന്നു. വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണി. അടിയിൽ സ്റ്റോറേജ് പേസ് നൽകി. സീലിങ്ങിൽ ഷാൻലിയർ പ്രകാശം ചൊരിയുന്നു.

കിടപ്പുമുറികൾ മിനിമൽ നയത്തിൽ ഒരുക്കി. മിനിമൽ വാഡ്രോബുകൾ നൽകി. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. ഒരു കോമൺ ബാത്റൂമും സജ്ജീകരിച്ചു.

മറൈൻ പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

ചുറ്റുമതിലിലും വീടിന്റെ പുറംചുവരിലുള്ള ഗ്രൂവുകൾ തുടരുന്നുണ്ട്. ഗെയ്റ്റിന്റെ സ്ഥാനത്ത് ചെറിയ പടിപ്പുര മാതൃകയും അവലംബിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഫലപ്രദമായ രൂപകൽപനയിലൂടെ പ്ലോട്ടിന്റെ വെല്ലുവിളികൾ മറികടന്നു വീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വീടൊരുക്കാൻ കഴിഞ്ഞതാണ് ഇവിടുത്തെ ഹൈലൈറ്റ്.

Read more at: https://www.manoramaonline.com/homestyle/dream-home/2020/01/15/contemporary-house-in-narrow-plot-angamaly-plan.html?fbclid=IwAR08d4V3STlUU_13UU281dRB38KYdd4jTK1tSd-w1CI6CRz-mvVZoGJpFNA

Customer Says

We had an amazing experience with Opzet constructions from the beginning till the end. Our building progressed smoothly throughout each stage of construction with good communication with ourselves and the builder, eventhough we are away from India. We are very happy with the quality and we recommend them. You can trust them.
Binoy Thomas, Home Owner

View Project

ഉത്തരവാദിത്വത്തോടെയും വിശ്വസ്തതയോടെയും നിങ്ങളുടെ വീട് പണി ഞങ്ങൾ ചെയ്തു തരും, അതും മിതമായ റേറ്റിൽ
Start Whatsapp Chat